Tuesday, April 21, 2026

അഫ്ഗാനിസ്ഥാനിലെ ജിമ്മുകളില്‍ സ്ത്രീകള്‍ക്ക് വിലക്ക്

Women banned from gyms in Afghanistan

അഫ്ഗാനിസ്ഥാനില്‍ സ്ത്രീകളുടെ അവകാശങ്ങളെയും സ്വാതന്ത്ര്യങ്ങളെയും വിലക്കുന്നത് തുടര്‍ന്ന് താലിബാന്‍. അമ്യൂസ്മെന്റ് പാര്‍ക്കുകളില്‍ സ്ത്രീകള്‍ കയറുന്നത് വിലക്കിയതിന് പിന്നാലെ ജിമ്മുകളിലും സ്ത്രീകള്‍ക്ക് വിലക്ക് നല്‍കിയിരിക്കുകയാണ് താലിബാന്‍. 2021 ഓഗസ്റ്റില്‍ അഫ്ഗാന്‍ പിടിച്ചടക്കിയതിന് പിന്നാലെ സ്ത്രീകള്‍ക്ക് നേരെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിക്കൊണ്ടായിരുന്നു താലിബാന്‍ ഭരണം ആരംഭിച്ചത്.

സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും വെവ്വേറെ ദിവസങ്ങളില്‍ പ്രവേശനം അനുവദിച്ചുകൊണ്ട് പാര്‍ക്കുകളും ജിമ്മുകളും സ്ത്രീകള്‍ക്കായി തുറന്നുകൊടുക്കാന്‍ കഴിഞ്ഞ 15 മാസമായി താലിബാന്‍ പരമാവധി ശ്രമിച്ചിരുന്നു. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ ഉത്തരവുകള്‍ അനുസരിക്കാതെ, നിയമങ്ങള്‍ ലംഘിച്ചു. ഇതേത്തുടര്‍ന്നാണ് സ്ത്രീകളെ മാത്രം ജിമ്മില്‍ നിന്നും പാര്‍ക്കില്‍ നിന്നും വിലക്കാനുള്ള തീരുമാനമെടുക്കേണ്ടി വന്നതെന്ന് വിര്‍ച്യു ആന്‍ഡ് വൈസ് മന്ത്രാലയം വക്താവ് മുഹമ്മദ് അകെഫ് മൊഹാജെര്‍ പറയുന്നു.

എന്നാല്‍ ജനങ്ങള്‍ ലിംഗ വേര്‍തിരിവ് അവഗണിക്കുന്നതിനാലും ഹിജാബും ശിരോവസ്ത്രവും ധരിക്കാത്തതിനാലുമാണ് നിരോധനമെന്നാണ് വെര്‍ച്യു ആന്‍ഡ് വൈസ് മന്ത്രാലയത്തിന്റെ അവകാശവാദം.

പെണ്‍കുട്ടികളെ മിഡില്‍ സ്‌കൂളില്‍ നിന്നും ഹൈസ്‌കൂളില്‍ നിന്നും വിലക്കി, മിക്ക തൊഴില്‍ മേഖലകളില്‍ നിന്നും സ്ത്രീകളെ വിലക്കി, പൊതു സ്ഥലത്ത് തല മുതല്‍ കാല്‍ വരെ മറയുന്ന തരത്തില്‍ വസ്ത്രം ധരിക്കാന്‍ സ്ത്രീകളെ നിര്‍ബന്ധിതരാക്കി. ഇങ്ങനെ കൊടിയ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കാണ് കഴിഞ്ഞ ഒരു വര്‍ഷവും മൂന്ന് മാസത്തിനുമുള്ളില്‍ സ്ത്രീകള്‍ ഇരകളായത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!