Tuesday, June 30, 2026

കുട്ടികൾക്ക് അപകടസാധ്യത: ഫിഷർ-പ്രൈസ് ഗിഫ്റ്റിലെ ഡംബെൽ കളിപ്പാട്ടം തിരിച്ചുവിളിച്ചു

Dumbbell toy from Fisher-Price Baby Biceps Gift Set recalled due to choking hazard

ഓട്ടവ : കുട്ടികൾക്ക് അപകടസാധ്യതയുള്ളതിനാൽ ഫിഷർ-പ്രൈസ് ബേബി ബൈസെപ്‌സ് ഗിഫ്റ്റ് സെറ്റിലുള്ള ഡംബെൽ കളിപ്പാട്ടം തിരിച്ചുവിളിച്ച് ഹെൽത്ത് കാനഡ. അതേസമയം സെറ്റിൻ്റെ ഭാഗമായ കെറ്റിൽബെൽ കളിപ്പാട്ടം, പ്രോട്ടീൻ ഷേക്ക് ബോട്ടിൽ, ധരിക്കാവുന്ന ഹെഡ്ബാൻഡ് എന്നിവ തിരിച്ചുവിളിയിൽ ഉൾപ്പെടുത്തിയിട്ടില്ല. 2020 ജൂണിനും 2024 ഏപ്രിലിനും ഇടയിൽ ബാധിച്ച ഉൽപ്പന്നങ്ങൾ കാനഡയിലേക്ക് വിതരണം ചെയ്തതായും ഏകദേശം 44,500 യൂണിറ്റുകൾ വിറ്റഴിച്ചതായും ഹെൽത്ത് കാനഡ പറയുന്നു.

ഡംബെൽ കളിപ്പാട്ടങ്ങളുടെ അറ്റത്തുള്ള ചാരനിറത്തിലുള്ള ക്യാപ് ശിശുക്കളുടെ തൊണ്ടയിൽ കുരുങ്ങി ശ്വാസതടസ്സത്തിന് കാരണമാകുമെന്ന് ആരോഗ്യ ഏജൻസി പറയുന്നു. തിരിച്ചു വിളിച്ച ഉൽപ്പന്നവുമായി ബന്ധപ്പെട്ട് ഓഗസ്റ്റ് 15 വരെ കാനഡയിൽ നാല് പരാതികളും യുണൈറ്റഡ് സ്റ്റേറ്റ്സിൽ ഏഴ് പരാതികളും ലഭിച്ചിട്ടുണ്ട്. ഡംബെൽ കളിപ്പാട്ടം ഉപയോഗിക്കുന്നത് ഉടൻ നിർത്താനും ഭാഗിക റീഫണ്ടിനായി ഫിഷർ-പ്രൈസുമായി ബന്ധപ്പെടാനും ഹെൽത്ത് കാനഡ നിർദ്ദേശിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!