മൺട്രിയോൾ : സുരക്ഷാ കാരണങ്ങളാൽ അടച്ച സെൻ്റ് മൈക്കൽ മെട്രോ സ്റ്റേഷൻ തിങ്കളാഴ്ച രാവിലെ 10 മണിക്ക് വീണ്ടും തുറന്നതായി സൊസൈറ്റി ഡി ട്രാൻസ്പോർട്ട് ഡി മൺട്രിയോൾ (STM) അറിയിച്ചു. ട്രാക്കുകൾക്ക് മുകളിൽ സ്ഥിതി ചെയ്യുന്ന പ്രധാന ബീമിന് കാര്യമായ കേടുപാടുകൾ സംഭവിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് ഒക്ടോബർ 3-ന് മെട്രോ സ്റ്റേഷൻ അടച്ചിരുന്നു.

ട്രാക്കുകൾക്ക് മുകളിലുള്ള പ്രധാന ഗോവണിപ്പടിയുടെ രണ്ട് ബീമുകൾ സുരക്ഷിതമാക്കുന്നതിനുള്ള ജോലികൾ പൂർത്തിയാക്കിയതായി STM റിപ്പോർട്ട് ചെയ്തു. ബീം ബേസ് ബലപ്പെടുത്താൻ സ്റ്റീൽ പോസ്റ്റുകൾ സ്ഥാപിക്കുക, ബീമുകൾ ശക്തിപ്പെടുത്തുന്നതിന് ബീം ജാക്കറ്റിംഗിൽ റൈൻഫോഴ്സിംഗ് സ്റ്റീലും കോൺക്രീറ്റ് ചെയ്യുക എന്നിവയും പൂർത്തിയാക്കിയിട്ടുണ്ട്. സ്റ്റേഷൻ അടച്ചതോടെ യാത്രക്കാർക്കായി ഒരുക്കിയിരുന്ന ബസുകൾ രാവിലെ 11 മണിക്ക് സർവീസ് അവസാനിപ്പിക്കും.
