ടൊറൻ്റോ : ഓക്‌വില്ലിൽ വാഹനം ലൈറ്റ് സ്റ്റാൻഡേർഡിൽ ഇടിച്ചുകയറി ഹാമിൽട്ടൺ സ്വദേശി മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തു. വ്യാഴാഴ്ച രാത്രി 9:45 ഓടെ പ്ലൈമൗത്ത് ഡ്രൈവിന് സൗത്ത് ബ്രിസ്റ്റൽ സർക്കിളിലാണ് അപകടം. ബ്രിസ്റ്റൽ സർക്കിളിൽ നിന്ന് ഈസ്റ്റിലേക്ക് പോകുകയായിരുന്ന ചാരനിറത്തിലുള്ള പോർഷെ എസ്‌യുവി റോഡിൽ നിന്ന് തെന്നിമാറി ലൈറ്റ് സ്റ്റാൻഡേർഡിൽ ഇടിക്കുകയായിരുന്നുവെന്ന് ഹാൽട്ടൺ റീജനൽ പൊലീസ് പറയുന്നു.

അപകടത്തെ തുടർന്ന് ഡ്രൈവറെ ഉടൻ തന്നെ ട്രോമ സെന്ററിൽ എത്തിച്ചെങ്കിലും മരിച്ചതായി സ്ഥീരീകരിച്ചു. അതേസമയം വാഹനം റോഡിൽ നിന്ന് തെന്നിമാറിയതിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. കൊളീഷൻ റീകൺസ്ട്രക്ഷൻ യൂണിറ്റ് അപകടത്തെക്കുറിച്ച് അന്വേഷിച്ചുവരികയാണ്.
