വൻകൂവർ: വൻകൂവറിലെ ബിസി പ്ലേസ് (BC Place) സ്റ്റേഡിയത്തിൽ നടന്ന ഈജിപ്ത്–ന്യൂസിലാൻഡ് ഫുട്ബോൾ മത്സരത്തിനിടെ ഫ്ലെയർ കത്തിച്ച രണ്ട് ആരാധകരെ പുറത്താക്കി. ഒരു വർഷത്തേക്ക് സ്റ്റേഡിയത്തിലേക്കുള്ള പ്രവേശനം വിലക്കിയെന്ന് വൻകൂവർ പൊലീസ്.

കൂടാതെ ഫുട്ബോൾ മത്സരങ്ങളിൽ ഇത്തരം അപകടകരമായ സംഭവങ്ങൾ ആവർത്തിക്കുന്നത് തടയാൻ ഫിഫ അടക്കമുള്ള സംഘടനകളും പ്രാദേശിക പൊലീസും കർശനമായ നടപടികളാണ് സ്വീകരിക്കുന്നത്. സുരക്ഷ മുൻനിർത്തി മത്സരങ്ങളിൽ ഫ്ലെയർ, പടക്കങ്ങൾ എന്നിവ പൂർണ്ണമായി നിരോധിച്ചിട്ടുണ്ട്. ഫ്ലെയർ കത്തിക്കുന്ന ആരാധകർക്ക് കായിക വിലക്കുകളും പിഴകളും ലഭിക്കാറുണ്ട്. ഭാവിയിൽ ഇത്തരം വലിയ മത്സരങ്ങളിൽ സുരക്ഷ ശക്തമാക്കുമെന്ന് പൊലീസ് അറിയിച്ചു.
