ടൊറൻ്റോ: കാനഡയിലെ ഗ്വൽഫ് നഗരത്തിൽ കട തകർത്ത് കയറി മോഷണം. പൊലീസ് അന്വേഷണം ആരംഭിച്ചു. സംഭവവുമായി ബന്ധപ്പെട്ട് സംശയിക്കുന്ന വ്യക്തിയുടെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പുറത്തുവിട്ടു.
ജൂൺ 14-നാണ് സിൽവർക്രീക്ക് പാർക്ക്വേ നോർത്ത് (Silvercreek Parkway North) ഭാഗത്തെ ഒരു വ്യാപാര സ്ഥാപനത്തിന്റെ വാതിൽ തകർത്ത് മോഷണം നടന്നത്. രാത്രി 11 മണിയോടെ ഒരു കാറിലെത്തിയ സ്ത്രീ, ചെറിയ കമ്പിപ്പാര പോലുള്ള ആയുധം ഉപയോഗിച്ച് വാതിൽ പൊളിച്ചാണ് അകത്തുകയറിയത്.

കടയ്ക്കുള്ളിൽ കയറി മിനിറ്റുകൾക്കകം വസ്ത്രങ്ങൾ നിറഞ്ഞ ഒരു വലിയ ബാഗുമായി ഇവർ കടന്നുകളഞ്ഞു. പ്രതി ഒരു ഗ്രേ നിറത്തിലുള്ള ഹോണ്ട ഒഡീസി വാനിലാണ് രക്ഷപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ പ്രതിയെ തിരിച്ചറിയുന്നതിനായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
