എഡ്മിന്റൻ: കാനഡയിലെ കാൽഗറി ടോംകിൻസ് പാർക്കിൽ നടന്ന സംശയാസ്പദ മരണവുമായി ബന്ധപ്പെട്ട് ഒരാൾക്കെതിരെ പൊലീസ് നരഹത്യാക്കുറ്റം ചുമത്തി. 67-കാരനായ ഹോവാർഡ് ഗോർഡൻ ഹണ്ടറിനെയാണ് പാർക്കിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
ജൂൺ 20-ന് വൈകിട്ട് അഞ്ചുമണിയോടെയാണ് പാർക്കിൽ ഒരു ആക്രമണം നടന്നതായി പൊലീസിന് വിവരം ലഭിക്കുന്നത്. സംഭവസ്ഥലത്ത് നിന്നാണ് 68-കാരനായ ഡാനി ജെയിംസ് ടർക്കിച്ച് എന്നയാളെ പൊലീസ് പിടികൂടുന്നത്. പ്രതിക്കെതിരെ പൊലീസ് നരഹത്യാക്കുറ്റം ചുമത്തി കേസ് രജിസ്റ്റർ ചെയ്തു. പ്രതിയെ ബുധനാഴ്ച കോടതിയിൽ ഹാജരാക്കിയേക്കും.

സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അറിയുന്നവർ കാൽഗറി പൊലീസിനെ 403-266-1234 എന്ന നമ്പറിൽ ബന്ധപ്പെടുകയോ ക്രൈം സ്റ്റോപ്പേഴ്സ് വഴി വിവരം നൽകുകയോ ചെയ്യണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു. സംഭവത്തിന്റെ പശ്ചാത്തലവും കാരണങ്ങളും കണ്ടെത്തുന്നതിനുള്ള അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
