Monday, July 6, 2026

വില്യംസ് വുഡ് വെടിവെപ്പ്: അന്വേഷണം ആരംഭിച്ച് ഹാലിഫാക്സ് പൊലീസ്

ഹാലിഫാക്സ്: നോവസ്കോഷയിലെ വില്യംസ് വുഡിൽ നടന്ന വെടിവെപ്പിൽ ഹാലിഫാക്സ് റീജനൽ പൊലീസ് അന്വേഷണം ആരംഭിച്ചു. വ്യാഴാഴ്ച രാത്രി നടന്ന സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. വില്യംസ് വുഡിൽ, ഓൾഡ് സാംബ്രോ റോഡിലെ (Old Sambro Road) ഒരു വീടിനു നേരെയാണ് അജ്ഞാതനായ അക്രമി വെടിയുതിർത്തത്.രാത്രി ഏകദേശം 10:40-ഓടെയാണ് സംഭവം. വെടിവെപ്പിൽ വീടിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

കറുത്ത വസ്ത്രം ധരിച്ച അക്രമി ഇരുണ്ട നിറത്തിലുള്ള സെഡാൻ കാറിലോ എസ്‌യുവിയിലോ കയറി രക്ഷപ്പെടുകയായിരുന്നെന്ന് പ്രദേശത്തുള്ളവർ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. സംഭവം അന്വേഷിക്കുന്നത് ഹാലിഫാക്സ് റീജനൽ പൊലീസിന്റെ ഇന്റഗ്രേറ്റഡ് ജനറൽ ഇൻവെസ്റ്റിഗേഷൻ വിഭാഗമാണ്. പ്രാഥമിക അന്വേഷണത്തിൽ ഇത് യാദൃശ്ചികമായുണ്ടായ വെടിവെപ്പല്ലെന്നും ആസൂത്രിത ആക്രമണമാണെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണ്. പ്രതിയെ കണ്ടെത്തുന്നതിനായി അന്വേഷണം പുരോഗമിക്കുകയാണ്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!