Monday, July 6, 2026

ലോകകപ്പിൽ നിന്ന് പുറത്തായെങ്കിലും അഭിമാന നേട്ടം; കാനഡ ടീമിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി മാർക്ക് കാർണി

ഹൂസ്റ്റൺ: 2026 ഫിഫ ലോകകപ്പിന്റെ പ്രീക്വാർട്ടറിൽ മൊറോക്കോയോട് 3-0ന് പരാജയപ്പെട്ട് പുറത്തായെങ്കിലും കാനഡ ദേശീയ ഫുട്ബോൾ ടീമിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി മാർക്ക് കാർണി. ലോകകപ്പ് ചരിത്രത്തിൽ ആദ്യമായി നോക്കൗട്ട് ഘട്ടത്തിലെത്തിയ കാനഡയുടെ പ്രകടനം രാജ്യത്തിന് അഭിമാനകരമാണെന്ന് അദ്ദേഹം പറഞ്ഞു.

മത്സരശേഷം ഹൂസ്റ്റണിലെ ഡ്രസ്സിംഗ് റൂമിലെത്തി താരങ്ങളെ നേരിൽ കണ്ട പ്രധാനമന്ത്രി, ടീമിന്റെ പോരാട്ടവീര്യത്തെയും ടൂർണമെന്റിലുടനീളമുള്ള പ്രകടനത്തെയും അഭിനന്ദിച്ചു. രാജ്യം മുഴുവൻ ടീമിന്റെ നേട്ടത്തിൽ അഭിമാനിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.പരിശീലകൻ ജെസി മാർഷിന്റെ കീഴിൽ കാനഡ ഗ്രൂപ്പ് ഘട്ടത്തിൽ ശ്രദ്ധേയ പ്രകടനമാണ് കാഴ്ചവെച്ചത്. ഖത്തറിനെ 6-0ന് തകർത്ത വിജയം ഉൾപ്പെടെ മികച്ച പ്രകടനങ്ങളോടെയാണ് ടീം ആദ്യമായി ലോകകപ്പിന്റെ നോക്കൗട്ട് ഘട്ടത്തിലെത്തിയത്.

മുൻ ലോകകപ്പ് മത്സരങ്ങളിൽ ഒരു ജയം പോലും നേടാനാകാത്ത അവസ്ഥയിൽ നിന്ന് ഇത്തവണ ചരിത്രനേട്ടം കൈവരിച്ച ടീം കനേഡിയൻ ഫുട്ബോളിന്റെ വളർച്ചയുടെ പ്രതീകമാണെന്ന് പരിശീലകൻ ജെസി മാർഷും അഭിപ്രായപ്പെട്ടു. ഈ മുന്നേറ്റത്തിന്റെ ആത്മവിശ്വാസത്തോടെ 2030 ഫിഫ ലോകകപ്പിലേക്ക് കൂടുതൽ ശക്തമായ തിരിച്ചുവരവ് ലക്ഷ്യമിടുന്നതായും അദ്ദേഹം വ്യക്തമാക്കി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!