Thursday, July 9, 2026

സ്ത്രീത്വത്തെ അപമാനിച്ചെന്ന് പരാതി; വിനായകനെതിരെ കേസ്

പത്തനംതിട്ട: സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയില്‍ പ്രശസ്ത ചലച്ചിത്ര നടന്‍ വിനായകനെതിരെ മാവേലിക്കര പോലീസ് കേസെടുത്തു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ ചിത്രം ഫേസ്ബുക്കില്‍ പങ്കുവെച്ചതുമായി ബന്ധപ്പെട്ടാണ് പോലീസിന്റെ ഈ നടപടി. കഴിഞ്ഞ വര്‍ഷം ജൂലൈയിലുണ്ടായ സംഭവത്തിലാണ് ഇപ്പോള്‍ ഒരു വര്‍ഷത്തിന് ശേഷം കേസെടുത്തിരിക്കുന്നത്.

ബാലാവകാശ കമ്മീഷന്റെ കര്‍ശന നിര്‍ദേശത്തെ തുടര്‍ന്നാണ് മാവേലിക്കര പോലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. ബോംബെയില്‍ ജോലി ചെയ്യുന്ന തഴക്കര സ്വദേശിയാണ് നടനെതിരെ പരാതി നല്‍കിയത്. വിനായകനെ വിമര്‍ശിച്ചുകൊണ്ട് പരാതിക്കാരന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റിന് പ്രതികാരമായി, അദ്ദേഹത്തിന്റെ പ്രായപൂര്‍ത്തിയാകാത്ത മകളുടെ ചിത്രം വിനായകന്‍ സ്വന്തം ഫേസ്ബുക്ക് പ്രൊഫൈലിലൂടെ പങ്കുവെക്കുകയായിരുന്നു എന്നാണ് പരാതി.

ഇതുവഴി തനിക്കും മകള്‍ക്കും കടുത്ത മാനഹാനിയും സ്വകാര്യതാ ലംഘനവും ഉണ്ടായതായി പിതാവ് പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു. സംഭവത്തിന് പിന്നാലെ ഇദ്ദേഹം ബാലാവകാശ കമ്മീഷനെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് ആലപ്പുഴയില്‍ വെച്ച് നടന്ന ബാലാവകാശ കമ്മീഷന്‍ സിറ്റിങ്ങിലാണ് നടനെതിരെ അടിയന്തരമായി കേസെടുക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കിയത്. സ്ത്രീത്വത്തെ അപമാനിക്കല്‍, മാനനഷ്ടം, സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് നിലവില്‍ പോലീസ് കേസ് അന്വേഷിക്കുന്നത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!