ഓട്ടവ : അടുത്ത തിരഞ്ഞെടുപ്പിൽ ലിബറലുകളെ നയിക്കാൻ ട്രൂഡോ തുടരുമെന്ന് കരുതുന്നില്ലെന്ന് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ മുൻ മുഖ്യ ഉപദേഷ്ടാവും അടുത്ത സുഹൃത്തുമായ ജെറാൾഡ് ബട്ട്സ്. ധനമന്ത്രി ക്രിസ്റ്റിയ ഫ്രീലാൻഡ് അടുത്തിടെ മന്ത്രിസഭയിൽ നിന്ന് രാജിവച്ചത് ട്രൂഡോയ്ക്ക് കനത്ത പ്രഹരമാണ് ഏൽപ്പിച്ചതെന്നും ഇതിനകം തന്നെ ദുർബലമായ പാർട്ടിയെ അത് കൂടുതൽ വിഷമ ഘട്ടത്തിൽ എത്തിച്ചെന്നും അദ്ദേഹം വാർത്താക്കുറിപ്പിൽ പറഞ്ഞു.

അടുത്ത തിരഞ്ഞെടുപ്പ് പെട്ടെന്ന് നടക്കാൻ സാധ്യതയുണ്ട്. അതിൽ വൻ ഭൂരിപക്ഷത്തോടെ കൺസർവേറ്റീവ് സർക്കാർ അധികാരത്തിലെത്തിയേക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ട്രൂഡോ സ്ഥാനമൊഴിഞ്ഞാൽ, ഫ്രീലാൻഡിനെയോ മറ്റാരെയെങ്കിലുമോ നേതാവായി അഭിഷേകം ചെയ്യുന്നതിനുപകരം പാർട്ടി നേതൃത്വ മത്സരം നടത്തണമെന്നും ബട്ട്സ് അഭിപ്രായപ്പെട്ടു.
