Tuesday, April 21, 2026

ഇന്ധനം കുറയുന്നു; യൂറോപ്പിനെ കാത്തിരിക്കുന്നത് വന്‍ വ്യോമയാന പ്രതിസന്ധി

ബ്രെസ്സല്‍സ്: പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങളെത്തുടര്‍ന്ന് വിമാന ഇന്ധനത്തിന്റെ (ATF) വിതരണം തടസ്സപ്പെട്ടതോടെ യൂറോപ്പ് കടുത്ത വ്യോമയാന പ്രതിസന്ധിയിലേക്ക് നീങ്ങുന്നു. അമേരിക്ക-ഇറാന്‍ യുദ്ധം രൂക്ഷമായ സാഹചര്യത്തില്‍ ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള ഇന്ധന നീക്കം നിലച്ചത് യൂറോപ്യന്‍ വിമാനക്കമ്പനികളെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. വരാനിരിക്കുന്ന വേനല്‍ക്കാല യാത്രാത്തിരക്കിനെ നേരിടാന്‍ യൂറോപ്പില്‍ ഇനി വെറും ആറാഴ്ചത്തേക്കുള്ള ഇന്ധനം മാത്രമേ ശേഷിക്കുന്നുള്ളൂ എന്ന് അന്താരാഷ്ട്ര ഊര്‍ജ്ജ ഏജന്‍സി (IEA) മേധാവി ഫാത്തിഹ് ബിറോള്‍ മുന്നറിയിപ്പ് നല്‍കി.

യൂറോപ്പിന്റെ വിമാന ഇന്ധന ഇറക്കുമതിയുടെ 75 ശതമാനവും മിഡില്‍ ഈസ്റ്റ് രാജ്യങ്ങളെ ആശ്രയിച്ചാണ്. ഇതില്‍ 41 ശതമാനവും ഹോര്‍മുസ് കടലിടുക്ക് വഴിയാണ് എത്തുന്നത്. യുദ്ധം തുടര്‍ന്നാല്‍ ലോകം ഇതുവരെ കാണാത്ത ഏറ്റവും വലിയ ഊര്‍ജ്ജ പ്രതിസന്ധിയാകും വരാനിരിക്കുന്നതെന്ന് ഐഇഎ വ്യക്തമാക്കുന്നു. ബ്രിട്ടന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ തങ്ങളുടെ ഇന്ധന ആവശ്യത്തിന്റെ 60 ശതമാനത്തിലധികം ഇറക്കുമതിയെ ആശ്രയിക്കുന്നതിനാല്‍ പ്രതിസന്ധി ഇവിടങ്ങളില്‍ രൂക്ഷമായേക്കാം.

പ്രശ്‌നം പരിഹരിക്കുന്നതിനായി ഇന്ധനം സംയുക്തമായി വാങ്ങുന്നതിനെക്കുറിച്ചും റിഫൈനറി ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിനെക്കുറിച്ചും യൂറോപ്യന്‍ യൂണിയന്‍ ആലോചിക്കുന്നുണ്ട്. എന്നാല്‍ ആഫ്രിക്കയില്‍ നിന്നോ അമേരിക്കയില്‍ നിന്നോ ഉള്ള ഇറക്കുമതി കൊണ്ട് മാത്രം ഈ കുറവ് നികത്താനാകില്ലെന്നാണ് വിദഗ്ധരുടെ പക്ഷം. വരും ആഴ്ചകളില്‍ യുദ്ധത്തിന് ശമനമുണ്ടായില്ലെങ്കില്‍ യൂറോപ്പിലെ വ്യോമയാന മേഖല പൂര്‍ണ്ണമായി തകരാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!