Wednesday, April 22, 2026

സഞ്ചാരികളെ ആകർഷിച്ച് നോവസ്കോഷ; വരുമാനത്തിൽ റെക്കോർഡ് വളർച്ച

ഹാലിഫാക്സ്: നോവസ്കോഷ പ്രവിശ്യയിലെ ടൂറിസം മേഖലയിൽ വൻ വളർച്ച കൈവരിച്ചതായി ഔദ്യോഗിക റിപ്പോർട്ട്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് എട്ട് ശതമാനം വർധനയോടെ ടൂറിസം വരുമാനം 3.7 ബില്യൺ ഡോളറിലെത്തി. ഇത് ദേശീയ ശരാശരിയേക്കാൾ ഉയർന്ന വളർച്ചാ നിരക്കാണ് പ്രവിശ്യ രേഖപ്പെടുത്തിയിരിക്കുന്നത്.

സന്ദർശകരുടെ എണ്ണത്തിൽ നാല് ശതമാനത്തിന്റെ വർധനവുണ്ടായതോടെ കഴിഞ്ഞ വർഷം 2.1 മില്യൺ ആളുകളാണ് നോവസ്കോഷ സന്ദർശിച്ചത്. ഇതിൽ ഭൂരിഭാഗവും അറ്റ്ലാന്റിക് കാനഡ, കെബെക്ക്, പടിഞ്ഞാറൻ കാനഡ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ്. വിമാന സർവീസുകൾ വർധിച്ചതോടെ അമേരിക്കയിൽ നിന്നുള്ള വിനോദസഞ്ചാരികളുടെ എണ്ണത്തിലും പുരോഗതിയുണ്ടായി. ആകെ ലഭിച്ച വരുമാനത്തിന്റെ പകുതിയോളം (44%) പ്രവിശ്യയ്ക്കുള്ളിലെ താമസക്കാർ നടത്തിയ യാത്രകളിൽ നിന്നാണെന്നത് ശ്രദ്ധേയമാണ്.

ടൂറിസം വരുമാനത്തിൽ വലിയൊരു പങ്ക് ലഭിച്ചത് ഭക്ഷണ-പാനീയ വിതരണ മേഖലയിൽ നിന്നാണ്. താമസ സൗകര്യം, ഗതാഗതം എന്നിവയാണ് തൊട്ടുപിന്നിലുള്ള മറ്റ് പ്രധാന വരുമാന സ്രോതസ്സുകൾ. ഹാലിഫാക്സ് മെട്രോ, ബേ ഓഫ് ഫണ്ടി തുടങ്ങിയ പ്രദേശങ്ങളാണ് വരുമാനത്തിൽ മുന്നിൽ നിൽക്കുന്നത്. ടൂറിസം മേഖല നിലവിൽ 55,000-ത്തിലധികം ആളുകൾക്ക് തൊഴിൽ നൽകുന്നുണ്ടെന്ന് ടൂറിസം ഇൻഡസ്ട്രി അസോസിയേഷൻ അറിയിച്ചു. മേഖലയുടെ കൂടുതൽ വളർച്ചയ്ക്കായി 2026-ൽ 14 മില്യൺ ഡോളറിന്റെ വിപുലമായ മാർക്കറ്റിംഗ് പദ്ധതികളാണ് സർക്കാർ ലക്ഷ്യമിടുന്നത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!