Tuesday, June 23, 2026

കാൽ​ഗറി പാർക്കിലെ മരണം: ഒരാൾക്കെതിരെ നരഹത്യാക്കുറ്റം ചുമത്തി

എഡ്മിന്റൻ: കാനഡയിലെ കാൽ​ഗറി ടോംകിൻസ് പാർക്കിൽ നടന്ന സംശയാസ്പദ മരണവുമായി ബന്ധപ്പെട്ട് ഒരാൾക്കെതിരെ പൊലീസ് നരഹത്യാക്കുറ്റം ചുമത്തി. 67-കാരനായ ഹോവാർഡ് ഗോർഡൻ ഹണ്ടറിനെയാണ് പാർക്കിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.

ജൂൺ 20-ന് വൈകിട്ട് അഞ്ചുമണിയോടെയാണ് പാർക്കിൽ ഒരു ആക്രമണം നടന്നതായി പൊലീസിന് വിവരം ലഭിക്കുന്നത്. സംഭവസ്ഥലത്ത് നിന്നാണ് 68-കാരനായ ഡാനി ജെയിംസ് ടർക്കിച്ച് എന്നയാളെ പൊലീസ് പിടികൂടുന്നത്. പ്രതിക്കെതിരെ പൊലീസ് നരഹത്യാക്കുറ്റം ചുമത്തി കേസ് രജിസ്റ്റർ ചെയ്തു. പ്രതിയെ ബുധനാഴ്ച കോടതിയിൽ ഹാജരാക്കിയേക്കും.

സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അറിയുന്നവർ കാൽഗറി പൊലീസിനെ 403-266-1234 എന്ന നമ്പറിൽ ബന്ധപ്പെടുകയോ ക്രൈം സ്റ്റോപ്പേഴ്‌സ് വഴി വിവരം നൽകുകയോ ചെയ്യണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു. സംഭവത്തിന്റെ പശ്ചാത്തലവും കാരണങ്ങളും കണ്ടെത്തുന്നതിനുള്ള അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!