Wednesday, July 1, 2026

വടക്കന്‍ ബിസിയില്‍ വനിതകളുടെ ലോക്കര്‍ റൂമുകള്‍ കേന്ദ്രീകരിച്ച് വന്‍ മോഷണം; ജാഗ്രതാ നിര്‍ദ്ദേശവുമായി പോലീസ്

വന്‍കൂവര്‍: വടക്കന്‍ ബ്രിട്ടീഷ് കൊളംബിയയിലെ ഫിറ്റ്നസ് സെന്ററുകളിലെ വനിതകളുടെ ലോക്കര്‍ റൂമുകള്‍ കേന്ദ്രീകരിച്ച് മോഷണം വര്‍ധിക്കുന്നതായി മുന്നറിയിപ്പ്. പ്രാദേശിക ജിമ്മുകളിലെയും കായിക വിനോദ കേന്ദ്രങ്ങളിലെയും ചേഞ്ചിംഗ് റൂമുകളില്‍ അശ്രദ്ധമായി വെക്കുന്നതോ, പൂൂട്ടാത്തതുമായ ലോക്കറുകളില്‍ സൂക്ഷിച്ചിരിക്കുന്ന വനിതകളുടെ ബാഗുകളാണ് മോഷ്ടാക്കള്‍ പ്രധാനമായും ലക്ഷ്യമിടുന്നതെന്ന് ആര്‍സിഎംപി അറയിച്ചു.

വാലറ്റുകളും മറ്റ് വിലപിടിപ്പുള്ള വ്യക്തിഗത സാധനങ്ങളും മോഷ്ടിക്കുന്നതിന് പുറമെ, രണ്ട് സംഭവങ്ങളില്‍ ഇരകളുടെ കാറുകള്‍ പോലും പാര്‍ക്കിങ് ഏരിയയില്‍ നിന്ന് മോഷണം പോയതായി പ്രിന്‍സ് ജോര്‍ജ്ജ് ആര്‍.സി.എം.പി. പ്രസ്താവനയില്‍ അറിയിച്ചു. മോഷ്ടാക്കള്‍ വളരെ ആസൂത്രിതമായാണ് കാര്യങ്ങള്‍ നീക്കുന്നത്. എന്താണ് തങ്ങള്‍ക്ക് വേണ്ടതെന്നും, അവ എങ്ങനെ കൈക്കലാക്കണമെന്നും കൃത്യമായി അറിയാവുന്ന മോഷ്ടാക്കള്‍ വളരെ പെട്ടെന്നാണ് കൃത്യം നിര്‍വ്വഹിക്കുന്നത്. ഈ സംഭവങ്ങളെക്കുറിച്ചുള്ള അന്വേഷണം പോലീസ് ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. അതോടൊപ്പം, ചേഞ്ചിങ്് റൂമുകളില്‍ തങ്ങളുടെ സാധനങ്ങള്‍ സുരക്ഷിതമായി പൂട്ടി സൂക്ഷിക്കുന്ന കാര്യത്തില്‍ പൊതുജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് പോലീസ് അഭ്യര്‍ത്ഥിച്ചു.

ഇത്തരത്തിലുള്ള മോഷണങ്ങള്‍ക്ക് ഇരയാവുകയും എന്നാല്‍ ഇതുവരെ പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യാതിരിക്കുന്നവരും ഉടനടി പോലീസുമായി ബന്ധപ്പെടണമെന്നും ആര്‍.സി.എം.പി. ആവശ്യപ്പെട്ടു. പ്രതികളെ തിരിച്ചറിയുന്നതിനും മോഷണങ്ങളുടെ രീതി മനസ്സിലാക്കുന്നതിനും ഇത്തരം വിവരങ്ങള്‍ അത്യന്തം അത്യാവശ്യമാണെന്ന് പോലീസ് കൂട്ടിച്ചേര്‍ത്തു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!