Tuesday, July 7, 2026

മൈക്രോസോഫ്റ്റില്‍ വീണ്ടും കൂട്ടപ്പിരിച്ചുവിടല്‍; 4800 ജീവനക്കാര്‍ പുറത്തേക്ക്

ടെക് ഭീമന്മാരായ മൈക്രോസോഫ്റ്റില്‍ വീണ്ടും വന്‍തോതിലുള്ള കൂട്ടപ്പിരിച്ചുവിടല്‍. വിവിധ തസ്തികകളില്‍ ജോലി ചെയ്തിരുന്ന 4,800 ജീവനക്കാരെയാണ് കമ്പനി ഒറ്റയടിക്ക് പിരിച്ചുവിട്ടത്. മൈക്രോസോഫ്റ്റിന്റെ ലോകമെമ്പാടുമുള്ള ആകെ ജീവനക്കാരുടെ എണ്ണത്തിന്റെ 2.1 ശതമാനം വരും ഈ തുക. കമ്പനിയുടെ കീഴിലുള്ള സെയില്‍സ്, ബിസിനസ് ഡെവലപ്മെന്റ്, എക്‌സ്‌ബോക്‌സ് (XBOX) ഗെയിമിങ് ഡിവിഷനുകളില്‍ പ്രവര്‍ത്തിച്ചിരുന്ന ജീവനക്കാരെയാണ് ഈ പുതിയ പ്രതിസന്ധി ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്നത്.

മൈക്രോസോഫ്റ്റ് ചീഫ് പീപ്പിള്‍ ഓഫീസര്‍ ആമി കോള്‍മന്‍ ജീവനക്കാര്‍ക്ക് അയച്ച ഔദ്യോഗിക മെമ്മോയിലൂടെയാണ് പിരിച്ചുവിടല്‍ വിവരം പുറത്തുവിട്ടത്. ആഗോള വിപണിയിലെ മാറിവരുന്ന സാഹചര്യങ്ങളില്‍ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ മികച്ച സേവനം നല്‍കുന്നതിനായി കമ്പനിയുടെ മുന്‍ഗണനകളില്‍ ചില നിര്‍ണ്ണായക മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെന്നും, അതിന്റെ ഭാഗമായാണ് ഈ കടുത്ത നടപടിയെന്നുമാണ് ഇ-മെയിലില്‍ വിശദീകരിക്കുന്നത്. പെട്ടെന്നുണ്ടായ ഈ പ്രഖ്യാപനം ഐ.ടി മേഖലയിലുള്ളവരെ വലിയ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.

മൈക്രോസോഫ്റ്റില്‍ സമീപകാലത്തായി കൂട്ടപ്പിരിച്ചുവിടലുകള്‍ ഒരു തുടര്‍ക്കഥയായി മാറുകയാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷവും പതിനായിരക്കണക്കിന് ജീവനക്കാരെയാണ് കമ്പനി വിപണിയിലെ തളര്‍ച്ച ചൂണ്ടിക്കാട്ടി പുറത്താക്കിയത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI) സാങ്കേതികവിദ്യയിലേക്ക് കമ്പനി വലിയ തോതില്‍ തുക നിക്ഷേപിക്കുന്നതിനിടയിലാണ് പരമ്പരാഗത തസ്തികകളിലെ ജീവനക്കാരെ കൂട്ടത്തോടെ ഒഴിവാക്കുന്നത് എന്നതും ശ്രദ്ധേയമാണ്. ഇക്കഴിഞ്ഞ ജൂണ്‍ മാസത്തില്‍ ഉള്‍പ്പെടെ മൈക്രോസോഫ്റ്റിന്റെ ഓഹരികളില്‍ 19 ശതമാനത്തിന്റെ ഇടിവ് രേഖപ്പെടുത്തിയിരുന്നു. സാമ്പത്തിക ഭദ്രത ഉറപ്പാക്കാനുള്ള കമ്പനിയുടെ നീക്കങ്ങളുടെ ഭാഗമായാണ് പുതിയ തൊഴില്‍ നഷ്ടമെന്നാണ് വിലയിരുത്തല്‍.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!