ഡൽഹി: ഒഡീഷയിലെ ബാലസോർ തീവണ്ടി ദുരന്തവുമായി ബന്ധപ്പെട്ട വിഷദമായ റിപ്പോർട്ട് പുറത്ത്. രാജ്യസഭാ എം.പിമാരുടെ സമ്മർദ്ദത്തെ തുടർന്ന് റെയില്ഡവേ മന്ത്രാലയമാണ് റിപ്പോർട്ട് പുറത്തുവിട്ടത്. സിഗ്നലിങ്ങിലുണ്ടായ പാളിച്ചയാണ് അപകട കാരണമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.കോണ്‍ഗ്രസ് എം.പിയായ മുകുള്‍ വാസ്നിക്, സി.പി.എം. എം.പി. ജോണ്‍ ബ്രിട്ടാസ്, ആം ആദ്മി പാര്‍ട്ടി എം.പി. സഞ്ജയ് സിങ് എന്നിവരുടെ ചോദ്യത്തിനുളള മറുപടിയായാണ് റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ് റിപ്പോർട്ട് പുറത്തുവിട്ടത്.
നോര്‍ത്ത് സിഗ്നല്‍ ഗൂംട്ടി സ്റ്റേഷനില്‍ മുമ്പ് നടത്തിയ സിഗ്നലിങ് സെര്‍ക്ക്യൂട്ട് മാറ്റത്തിലെ പിഴവും 94-ാം ലെവല്‍ ക്രോസിങ് ഗേറ്റിലെ ഇലക്ട്രിക് ലിഫ്റ്റിങ് ബാരിയര്‍ മാറ്റിസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട സിഗ്നലിങ് ജോലിയിലെ പാളിച്ചയും ആണ് റിപ്പോർട്ട് പ്രകാരം അപകട കാരണമായത്. ഇത് കോറമാണ്ഡല്‍ എക്സ്പ്രസിന് തെറ്റായ ലൈനില്‍ ഗ്രീന്‍ സിഗ്നല്‍ ലഭിക്കാന്‍ കാരണമായെന്നും അശ്വനി വൈഷ്ണവ് രേഖാമൂലം നല്കിയ മറുപടിയില്‍ വ്യക്തമാക്കന്നു.
