Sunday, June 28, 2026

സ്വിസ് മ്യൂസിയത്തിലെ ഗോത്രവര്‍ഗ്ഗ പുരാവസ്തുക്കള്‍ വിറ്റഴിക്കാന്‍ നീക്കം; തിരികെയെത്തിക്കാന്‍ കാനഡയിലെ തദ്ദേശീയ സമൂഹം

ഓട്ടവ: സ്വിറ്റ്സര്‍ലന്‍ഡിലെ ഒരു സ്വകാര്യ മ്യൂസിയത്തിലുള്ള തങ്ങളുടെ പൂര്‍വ്വികരുടെ വിലപ്പെട്ട പുരാവസ്തുക്കളും ആചാരപരമായ വിശുദ്ധ വസ്തുക്കളും അടിയന്തിരമായി തിരികെ നാട്ടിലെത്തിക്കാന്‍ സഹായം അഭ്യര്‍ത്ഥിച്ച് കാനഡയിലെ തദ്ദേശിയ സമൂഹം രംഗത്ത്. മ്യൂസിയം അടച്ചുപൂട്ടിയ സാഹചര്യത്തില്‍, ഈ അപൂര്‍വ്വ ശേഖരം വന്‍കിട കോടീശ്വരന്മാരുടെ കൈകളിലേക്ക് ലേലത്തിലൂടെ വിറ്റഴിക്കപ്പെടാതിരിക്കാന്‍ അടിയന്തിരമായി 20 മില്യണ്‍ ഡോളര്‍ (ഏകദേശം 2 കോടി ഡോളര്‍) സമാഹരിക്കാനുള്ള തീവ്രശ്രമത്തിലാണ് ഇവര്‍.

ആചാരപരമായ വസ്ത്രങ്ങള്‍, മുത്തുകള്‍ പതിച്ച രാജകീയ അലങ്കാരങ്ങള്‍, ചരിത്രപ്രസിദ്ധമായ ആയുധങ്ങള്‍ തുടങ്ങി ആയിരക്കണക്കിന് അപൂര്‍വ്വ വസ്തുക്കളാണ് സൂറിച്ച് നഗരത്തിന് സമീപമുള്ള സ്വകാര്യ മ്യൂസിയത്തില്‍ സൂക്ഷിച്ചിരുന്നത്. മ്യൂസിയം ഉടമ വിരമിക്കുന്നതിനെത്തുടര്‍ന്ന് കാനഡയിലെ മണിറ്റോബയിലുള്ള ഡക്കോട്ട, ഓജിബ്വെ, ക്രി (Dakota, Ojibwe, Cree) തുടങ്ങിയ ഗോത്രവര്‍ഗ്ഗ വിഭാഗങ്ങളുടെ ചരിത്രശേഷിപ്പുകള്‍ ഇപ്പോള്‍ പെട്ടികളിലാക്കി വെയര്‍ഹൗസിലേക്ക് മാറ്റിയിരിക്കുകയാണ്. 13 മുതല്‍ 17 മില്യണ്‍ ഡോളര്‍ വരെയാണ് ഇതിന്റെ ഉടമ ആവശ്യപ്പെടുന്നത്. തുക കൃത്യമാണോ എന്ന് പരിശോധിക്കാന്‍ വിദഗ്ധരെ സ്വിറ്റ്സര്‍ലന്‍ഡിലേക്ക് അയക്കാന്‍ ‘ബ്രിങ്ങിങ് ദെം ഹോം’ (Bringing Them Home) എന്ന കൂട്ടായ്മ ശ്രമിക്കുന്നുണ്ട്.

ഇവ ദുബായിലോ ന്യൂയോര്‍ക്കിലോ ഉള്ള ഏതെങ്കിലും കോടീശ്വരന്മാരുടെ ഓഫീസുകളിലെ വെറും പ്രദര്‍ശനവസ്തുവായി മാറുന്നത് തടയണമെന്നും, തങ്ങളുടെ പൂര്‍വ്വികരുടെ ആത്മാവും പ്രാര്‍ത്ഥനയും നിറഞ്ഞ ഈ വിശുദ്ധ വസ്തുക്കള്‍ കാനഡയിലെ വിനിപെഗില്‍ എത്തിച്ച് ഒരു പുതിയ മ്യൂസിയം സ്ഥാപിച്ച് സംരക്ഷിക്കണമെന്നുമാണ് ഗോത്രവര്‍ഗ്ഗ നേതാക്കള്‍ ആവശ്യപ്പെടുന്നത്. അധിനിവേശ കാലത്ത് ലോകമെമ്പാടുമുള്ള ഗോത്രവര്‍ഗ്ഗക്കാരില്‍ നിന്ന് മോഷ്ടിച്ചും അനുവാദമില്ലാതെയും കടത്തിക്കൊണ്ടുപോയ ചരിത്രശേഷിപ്പുകളാണിവ.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!